• Amma

    പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
    പാത്തലറ, തട്ടാമല P.O. , കൊല്ലം-10. Ph: 0474-2724070

  • പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
    പാത്തലറ, തട്ടാമല P.O. , കൊല്ലം-10. Ph: 0474-2724070

ക്ഷേത്ര വിശേഷങ്ങൾ

 

ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, വിദ്യാരംഭം എന്നിവ ക്ഷേത്രാങ്കണത്തിൽ നടത്തി വരുന്നു.
എല്ലാ വർഷവും വൃശ്ചികം ഒന്നാം തീയതി തുടങ്ങി 41 ദിവസങ്ങളിൽ പ്രത്യേക ചിറപ്പും മണ്ഡലപൂജയും ഭജനയും നടത്തി വരുന്നു.
കന്നി മാസത്തിലെ ആയില്യം നാളിൽ വിശേഷാൽ സർപ്പ പാട്ടും നൂറും പാലും അഭിഷേകം, പ്രത്യേക പൂജകൾ എന്നിവ നടത്തിവരുന്നു.
എല്ലാ മാസവും ആയില്യം നാലിൽ പ്രത്യേക പൂജകളും വഴിപാടും നടത്തി വരുന്നു.

ഭഗവതി സേവ
അഭീഷ്ട കര്യസിദ്ധിയ്ക്കും സർവ്വ ഐശ്വര്യങ്ങൾക്കുമായി എല്ലാ ദിവസവും എല്ലാ നാളിലും ഭക്ത ജനങ്ങൾക്ക്‌ ഭഗവതി സേവ നടത്താവുന്നതാണ്.
ക്ഷേത്രത്തിൽ വച്ച് ലളിത സഹസ്രനാമം നടത്താവുന്നതാണ്.
അർച്ചന, പുഷ്പാഞ്ജലി, ഗണപതി പൂജ, ഭഗവതി പൂജ എന്നിവ നിത്യ വഴിപടുകളാണ്.
ഗണപതി ഹോമം എല്ലാ ദിവസവും പുലർച്ചെ നടത്തപ്പെടുന്നു.
കൂടാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ നാരങ്ങ വിളക്കും ശേഷം അന്നദാനവും നടത്തുന്നു. ഭക്തജനങ്ങൾക്ക് അന്നദാനം മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.



അമ്മെ ഭഗവതി നമ :

 

ക്ഷേത്ര ഭരണസമിതി