Username Password
  • Amma

    പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
    പാത്തലറ, തട്ടാമല P.O. , കൊല്ലം-10. Ph: 0474-2724070

Username Password
പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

500 വർഷത്തിനുമേൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്ന ദേവി ഭക്തരുടെ സർവ്വാഭീഷ്ടങ്ങളും നിറവേറ്റുന്നു. സഹോദരനായ ശ്രീ മുരാരിയുമായി തിരിച്ച ദേവി പാലത്തറയിൽ എത്തിയപ്പോൾ അവിടെ നിലകൊണ്ടു എന്ന് ഐതിഹ്യം. ദുർഗ്ഗം എന്നാൽ ശക്തി എന്നാകുന്നു. അതിനാൽ ദുർഗ്ഗമായ് നമ്മെ രക്ഷിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. അമ്മയുടെ അനുഗ്രഹം തേടി ഭക്തരെ നിങ്ങൾ പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ എത്തുക. സർപ്പക്കാവിൽ കൂട്ടിനു നഗരാജനും നാഗയക്ഷിയും പുതുക്കി പണിത പഞ്ചവർഗ്ഗതറയിലിരുന്നു അനുഗ്രഹം ചൊരിയുന്നുണ്ട്.

ഗുരുമന്ദിരം

ശ്രീ നാരായണ ഗുരുദേവൻ പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതിയുടെ ശക്തി മനസ്സിലാക്കിയാണ് ഇവിടം സന്ദർശിച്ചതും ഒരാഴ്ചയോളം ഇവിടെ കഴിച്ചു കൂട്ടിയതും. ഗുരുദേവന്റെ പ്രാർത്ഥന കൈക്കൊണ്ട അമ്മ നമ്മെ എല്ലാവരെയും അനുഗ്രഹിയ്ക്കുന്നു.

Recent Events - Bhagavatha Sapthaham 2016 - Chithira Maholsavam 2016 - Srimath Bhagavatha Sapthaham - July 2015
and Chithira Maholsavam 2015

 

From the gallery - Will be updated soon